സാത്വിക് - ചിരാഗ് സഖ്യം ചാമ്പ്യന്മാർ
Monday 01 June 2026 6:29 AM IST
സിംഗപ്പൂർ : സിംഗപ്പൂർ ഓപ്പൺ ബാഡ്മിൻ്റൺ ടൂർണമെൻ്റിൻ്റെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം ചാമ്പ്യന്മാരായി. ഫൈനലിൽ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ - മുഹമ്മദ് ഫിക്രി സഖ്യത്തെ വീഴ്‌ത്തിയാണ് സാത്വികും ചിരാഗും കിരീടത്തിൽ മുത്തമിട്ടത്. ആദ്യ ഗെയിം നഷ്‌ടപ്പെടുത്തിയ ശേഷമായിരുന്നു അടുത്ത 2 ഗെയിമും സ്വന്തമാക്കി ഇന്ത്യൻ ജോഡി ചാമ്പ്യന്മാരായത്. സ്‌കോർ : 19-21 , 21-18, 21-16