നമ്മ ആർ.സി.ബി

Monday 01 June 2026 6:34 AM IST

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്:​​​ ​​​ഐ.​​​പി.​​​എ​​​ൽ​ ​കി​രീ​ട​ത്തി​ൽ​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​ത​വ​ണ​യും​ ​റോ​യ​ൽ​ ​ച​ല​‌​ഞ്ചേ​ഴ്‌​സ് ​ബം​ഗ​ളൂ​രു​വി​ന്റെ​ ​മു​ത്തം.​ ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​യ​ ​ഫൈ​ന​ലി​ൽ​ ​ആ​തി​ഥേ​യ​രാ​യ​ ​ഗു​ജ​റാ​ത്ത് ​ടൈ​റ്റ​ൻ​സി​നെ​ 5​ ​വി​ക്ക​റ്റി​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ആ​ർ.​സി.​ബി​ ​കി​രി​ടം​ ​നി​ല​നി​റു​ത്തി​യ​ത്. ​​ ​​​ആ​​​ദ്യം​​​ ​​​ബാ​​​റ്റ് ​​​ചെ​​​യ്ത​​​ ​​​ഗു​​​ജ​​​റാ​​​ത്ത് ​​​ടൈ​​​റ്റ​​​സ് 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 8​​​ ​​​വി​​​ക്ക​​​റ്റ് ​​​ന​​​ഷ്‌​​​ട​​​ത്തി​​​ൽ​​​ ​​​നേ​​​ടി​​​യ​​​ത് 155​​​ ​​​റ​​​ൺ​​​സാ​ണ്.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ആ​ർ.​സി.​ബി​ ​ചേ​സ്് ​കിം​ഗ് ​വി​രാ​ട് ​കൊ​ഹ്‌​ലി​യു​ടെ​ ​ബാ​റ്റിം​ഗി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ൽ​ 18​ ​ഓ​വ​റി​ൽ​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(161​/5)​​.​ ​പു​റ​ത്താ​കാ​തെ​ 42​ ​പ​ന്തി​ൽ​ 3​ ​സി​ക്സും​ 9​ ​ഫോ​റും​ ​ഉ​ൾ​പ്പെ​ടെ​ 75​ ​റ​ൺ​സ് ​നേ​ടി​യാ​ണ് ​ഫൈ​ന​ലി​ൽ​ കൊ​ഹ്‌​ലി​ ​ചേ​സിം​ഗി​ൽ​ ​ആ​ർ.​സി.​ബി​യു​ടെ​ ​മു​ന്ന​ണി​പ്പോ​രാ​ളി​യാ​യ​ത്.​ ​37​-ാം​ ​വ​യ​സി​ലും​ ​പ്ര​തി​ഭ​യ്ക്ക് ​ഒ​രു​ ​മ​ങ്ങ​ലു​മേ​റ്റി​ട്ടി​ല്ലെ​ന്ന് ​തെ​ളി​യി​ച്ച ഇന്നിംഗ്സായിരുന്നു കൊഹ്്ലിയുടേത്. ​​അ​ർ​ഷ​ദ് ​ഖാ​നെ​റി​ഞ്ഞ​ 18​-ാം​ ​ഓ​വ​റി​ലെ​ ​അ​വ​സാ​ന​ ​ര​ണ്ട് ​പ​ന്തു​ക​ളി​ൽ​ ​ഫോ​റും​ സി​ക്സും​ ​​നേ​ടി​യാ​ണ് ​കൊ​ഹ്‌​ലി​ ​ആ​ർ.​സി.​ബി​യെ​ ​വി​ജ​യ​ ​തീ​ര​ത്തെ​ത്തി​ച്ച​ത്. ഗു​ജ​റാ​ത്ത് ​ഉ​യ​ർ​ത്തി​യ​ ​അ​ത്ര​വ​ലു​ത​ല്ലാ​ത്ത​ ​വി​ജ​യ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ആ​ർ.​സി.​ബി​ക്ക് ​കൊ​ഹ്‌​ലി​യും​ ​വെ​ങ്കി​ടേ​ഷ് ​അ​യ്യ​രും​ ​(16​ ​പ​ന്തി​ൽ​ 32​)​​​ ​വെ​ടി​ക്കെ​ട്ട് ​തു​ട​ക്ക​മാ​ണ് ​ന​ൽ​കി​യ​ത്.​ ​വെ​ങ്കി​ടേ​ഷ് 4​ ​ഫോ​റും​ 2​ ​സി​ക്സും​ ​അ​ടി​ച്ചു.​ ​ഇ​രു​വ​രും​ ​ഒ​ന്നാം​ ​വി​ക്ക​റ്റി​ൽ​ 27​ ​പ​ന്തി​ൽ​ 62​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​ദേ​വ്ദ​ത്ത് ​പ​ടി​ക്ക​ൽ​ ​(1​)​​,​​​ ​ക്യാ​പ്ട​ൻ​ ​ര​ജ​ത് ​പാ​ട്ടി​ദാ​ർ​ ​(15​)​​,​​​ ​ക്രു​നാ​ൽ​ ​പാ​ണ്ഡ്യ​ ​(1​)​​​ ​എ​ന്നി​വ​ർ​ ​നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​പി​ന്നീ​ട് ​ടിം​ ​ഡേ​വി​ഡ് ​(24​)​​,​​​ ​ജി​തേ​ഷ് ​ശ​ർ​മ്മ​ ​(പു​റ​ത്താ​കാ​തെ​ 11​)​​​ ​എ​ന്നി​വ​രെ​ ​കൂ​ട്ടു​പി​ടി​ച്ച് ​കൊ​ഹ്‌​ലി​ ​ആ​ർ.​സി.​ബി​യു​ടെ​ ​വി​ജ​യ​മു​റ​പ്പി​ച്ചു.​ ​ഗു​ജ​റാ​ത്തി​നാ​യി​ ​റാ​ഷി​ദ് ​ഖാ​ൻ​ 2​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി. നേ​ര​ത്തേ​ ​മി​​​ക​​​ച്ച​​​ ​​​രീ​​​തി​​​യി​​​ൽ​​​ ​​​പ​​​ന്തെ​​​റി​​​ഞ്ഞ​​​ ​​​ ​​​ആ​​​ർ.​​​സി.​​​ബി​യു​ടെ​​​ ​​​ബൗ​​​ള​​​ർ​​​മാ​​​ർ​​​ ​​​വ​​​മ്പ​​​ൻ​​​ ​​​സ്കോ​​​റി​​​ലേ​​​ക്ക് ​​​പോ​​​കാ​​​തെ​​​ ​​​ഗു​​​ജ​​​റാ​​​ത്തി​​​നെ​​​ ​​​പി​​​ടി​​​ച്ചു​​​ ​​​നി​​​റു​​​ത്തി.​​​ 37​​​ ​​​പ​​​ന്തി​​​ൽ​​​ 5​​​ ​​​ഫോ​​​റു​​​ൾ​​​പ്പെ​​​ടെ​​​ 50​​​ ​​​റ​​​ൺ​​​സു​​​മാ​​​യി​​​ ​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ ​​​നി​​​ന്ന​​​ ​​​വാ​​​ഷിം​​​ഗ്‌​​​ട​​​ൺ​​​ ​​​സു​​​ന്ദ​​​റാ​​​ണ് ​​​ഗു​​​ജ​​​റാ​​​ത്തി​​​ന്റെ​​​ ​​​ടോ​​​പ് ​​​സ്കോ​​​റ​​​ർ.​​​ ​​​നി​​​ഷാ​​​ന്ത് ​​​സി​​​ന്ധു​​​ ​​​(18​​​ ​​​പ​​​ന്തി​​​ൽ​​​ 20​​​)​​​​, ​​​ജോ​​​സ് ​​​ബ​​​ട്ട്‌​​​ല​​​ർ​​​ ​​​(19​​​)​​​ ​​​എ​​​ന്നി​​​ർ​​​ക്ക് ​​​മാ​​​ത്ര​​​മാ​​​ണ് ​​​സു​​​ന്ദ​​​റി​​​നെ​​​ക്കൂ​​​ടാ​​​തെ​​​ ​​​അ​​​ല്പം​​​ ​​​പി​​​ടി​​​ച്ചു​​​ ​​​നി​​​ൽ​​​ക്കാ​​​നാ​​​യ​​​ത്.​​​ ​​​അ​​​ർ​​​ഷ​​​ദ് ​​​ഖാ​​​ൻ​​​ 6​​​ ​​​പ​​​ന്തി​​​ൽ​​​ 2​​​ ​​​സി​​​ക്സു​​​ൾ​​​പ്പെ​​​ടെ​​​ 15​​​ ​​​റ​​​ൺ​​​സ് ​​​നേ​​​ടി. സാ​​​ധാ​​​ര​​​ണ​​​ ​​​ഗു​​​ജ​​​റാ​​​ത്തി​​​ന് ​​​മി​​​ക​​​ച്ച​​​ ​​​തു​​​ട​​​ക്കം​​​ ​​​ന​​​ൽ​​​കാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്ന​ ​ക്യാ​​​പ്ട​​​ൻ​​​ ​​​ശു​​​ഭ്‌​​​മാ​​​ൻ​​​ ​​​ഗി​​​ല്ലി​​​നും​​​ ​​​(10​​​)​​​​,​​​​​​​ ​​​സാ​​​യ്സു​​​ദ​​​ർ​​​ശ​​​നും​​​ ​​​(12​​​)​​​​​​​ ​​​ഫൈ​​​ന​​​ലി​​​ൽ​​​ ​​​തി​​​ള​​​ങ്ങാ​​​നാ​​​യി​​​ല്ല.​​​ ​​​മൂ​​​ന്നാം​​​ ​​​ഓ​​​വ​​​റി​​​ൽ​​​ ​​​ഗി​​​ല്ലി​​​നെ​​​ ​​​ജോ​​​ഷ് ​​​ഹേ​​​സ​​​ൽ​​​വു​​​ഡ് ​​​പാ​​​ട്ടി​​​ദാ​​​റി​​​ന്റെ​​​ ​​​കൈ​​​യി​​​ൽ​​​ ​​​എ​​​ത്തി​​​ച്ചു.​​​ ​​​അ​​​ടു​​​ത്ത​​​ ​​​ഓ​​​വ​​​റി​​​ൽ​​​ ​​​സാ​​​യ് ​​​സു​​​ദ​​​ർ​​​ശ​​​നെ​​​ ​​​ഭു​​​വ​​​നേ​​​ശ്വ​​​ർ​​​ ​​​വി​​​ക്ക​​​റ്റ് ​​​കീ​​​പ്പ​​​ർ​​​ ​​​ജി​​​തേ​​​ഷി​​​ന്റെ​​​ ​​​കൈ​​​യി​​​ൽ​​​ ​​​ഒ​​​തു​​​ക്കി.​​​ ​​​പ​​​വ​​​ർ​​​പ്ലേ​​​യി​​​ൽ​​​ 45​​​ ​​​റ​​​ൺ​​​സാ​​​ണ് ​​​ഗു​​​ജ​​​റാ​​​ത്തി​​​ന് ​​​നേ​​​ടാ​​​നാ​​​യ​​​ത്. സു​​​ന്ദ​​​റാ​​​ണ് ​​​ഗു​​​ജ​​​റാ​​​ത്തി​​​നെ​​​ ​​​ഭേ​​​ദ​​​പ്പെ​​​ട്ട​​​ ​​​സ്കോ​​​റി​​​ൽ​​​ ​​​എ​​​ത്തി​​​ച്ച​​​ത്.​​​ ​​​ആ​​​ർ.​​​സി.​​​ബി​​​ക്കാ​​​യി​​​ ​​​റാ​​​സി​​​ഖ് ​​​സ​​​ലാം​​​ ​​​മൂ​​​ന്നും​​​ ​​​ഭു​​​വ​​​നേ​​​ശ്വ​​​റും​​​ ​​​ഹേ​​​സ​​​ൽ​​​വു​​​ഡും​​​ ​​​ര​​​ണ്ട്​​​ ​​​വി​​​ക്ക​​​റ്റ് ​​​വീ​​​ത​​​വും​​​ ​​​വീ​​​ഴ്‌​​​ത്തി.​

2- ആർ.സി.ബിയുടെ തുടർച്ചയായ രണ്ടാം ഐ.പി.എൽ കിരീടം.

ഓറ‌ഞ്ച് ക്യാപ്പ്- 776റൺസ് (16 മത്സരം)​ വൈഭവ് സൂര്യവംശി,​ രാജസ്ഥാൻ,​

പർപ്പിൾ ക്യാപ്പ് -29 വിക്കറ്റ് (17 മത്സരം)​ കഗിസോ റബാഡ,​ ഗുജറാത്ത്

25- ഐ.പി.എല്ലിൽ വിരാടിന്റെ ഏറ്റവും വേഗമേറിയ ഫിഫ്‌റ്രി. 25 പന്തിലാണ് കൊഹ്‌ലി ഇന്നലെ അർദ്ധ സെഞ്ച്വറി തികച്ചത്

പുര‌സ്‌കാര വൈഭവം

എമേർജിംഗ് പ്ലെയർ- വൈഭവ് സൂര്യവംശി,​ രാജസ്ഥാൻ (10 ലക്ഷം രൂപയും ട്രോഫിയും)​ സൂപ്പർ സ്ട്രൈക്കർ- വൈഭവ് സൂര്യവംശി,​ രാജസ്ഥാൻ (ടാറ്റ സിയറ കാറും ട്രോഫിയും)​ 237.3 സൂപ്പർ സിക്‌സസ് ഓഫ് ദ സീസൺ -72,​ വൈഭവ് സൂര്യവംശി,​ രാജസ്ഥാൻ (10 ലക്ഷം രൂപയും ട്രോഫിയും)​ ഓ​റ​‌​ഞ്ച് ​ക്യാ​പ്പ്-​ 776​റ​ൺ​സ് ​(16​ ​മ​ത്സ​രം​)​​​ ​വൈ​ഭ​വ് ​സൂ​ര്യ​വം​ശി,​​​ ​രാ​ജ​സ്ഥാ​ൻ (10 ലക്ഷം രൂപ)​. മോസ്റ്റ് വാല്യൂബിൾ പ്ലെയർ - വൈ​ഭ​വ് ​സൂ​ര്യ​വം​ശി,​​​ ​രാ​ജ​സ്ഥാ​ൻ (15 ലക്ഷം രൂപയും ട്രോഫിയും)​

ഫൈനലിലെ താരം- വിരാട് കൊഹ്‌ലി

സീസൺ ഏറ്രവും കൂടുതൽ ഫോറുകൾ -75,​ സായി സുദർശൻ ഗുജറാത്ത് (10 ലക്ഷം രൂപയും ട്രോഫിയും)​ ഗ്രീൻ ഡോട്ട് ബോൾ ഓഫ് ദ സീസൺ -172,​ മുഹമ്മദ് സിറാജ്,​ ജുജറാത്ത് (10 ലക്ഷം രൂപയും ട്രോഫിയും)​ ക്യാച്ച് ഓഫ് ദ സീസൺ -മനീഷ് പാണ്ഡെ കൊൽക്കത്ത ( ആർ.സി.ബിയുടെ ടിം ഡേവിഡിനെ പുറത്താക്കിയ ക്യാച്ച്,​10 ലക്ഷം രൂപയും ട്രോഫിയും)​ ഫെയർ പ്ലേ - പ‌ഞ്ചാബ് കിംഗ്‌സ് പ​ർ​പ്പി​ൾ​ ​ക്യാ​പ്പ് ​-29​ ​വി​ക്ക​റ്റ് ​(17​ ​മ​ത്സ​രം​)​​​ ​ക​ഗി​സോ​ ​റ​ബാ​ഡ,​​​ ​ഗു​ജ​റാ​ത്ത് (പത്ത് ലക്ഷം രൂപ)​ റണ്ണേഴ്സ് അപ്പ്- ഗുജറാത്ത് (12 കോടി 50 ലക്ഷം രൂപ)​

വിന്നർ- ആർ.സി.ബി (20 കോടി രൂപ)​

ഫൈനലിലെ മലയാളിത്തം

ഐ.പി.എൽ ഫൈനൽ നിയന്ത്രിച്ച അമ്പയർമാരിൽ ഒരാൾ മുൻകേരളാ ടീം ക്യാപ്ടനും തിരുവനന്തപുരം സ്വദേശിയയുമായി അനന്തപത്മനാഭൻ ആയിരുന്നു.