SignIn
Kerala Kaumudi Online
Sunday, 06 July 2025 10.05 PM IST

മഴയത്ത് കളിക്കണമെന്ന് വാശിപിടിച്ചു; 10വയസുകാരനെ പിതാവ് കുത്തിക്കൊന്നു

Increase Font Size Decrease Font Size Print Page
stabbed

ന്യൂഡൽഹി: മഴ പെയ്തപ്പോൾ പുറത്തു കളിക്കാൻ പോകണമെന്ന് വാശിപിടിച്ച 10 വയസുകാരനെ പിതാവ് കുത്തിക്കൊന്നു.ഡൽഹിയിലെ സാഗർപ്പൂരിൽ ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കേസെടുത്ത പൊലീസ് പ്രതിയായ റോയിയെ (40) അറസ്റ്റു ചെയ്തു.

മഴയത്ത് പുറത്ത് പോകരുതെന്ന് പറഞ്ഞിട്ടും കേൾക്കാത്തതിനെത്തുടർന്ന് കലി കയറിയ പിതാവ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കുട്ടിയുടെ ഇടതു നെഞ്ചിൽ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ഗുരുതരമായി പരിക്കേറ്റ മകനെ അച്ഛൻ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരാണ് പൊലീസിനെ അറിയിച്ചത്.

കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തിയിരുന്ന പ്രതി തന്റെ നാല് കുട്ടികളോടൊപ്പം ഒറ്റമുറിയുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു ഭാര്യയുടെ മരണം. മരിച്ച കുട്ടി നാല് സഹോദരങ്ങളിൽ മൂന്നാമനായിരുന്നു.

TAGS: CASE DIARY, STABBED, LATESNEWS, NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.