ആലപ്പുഴ: ഓമനപ്പുഴയിൽ അച്ഛനും അമ്മയും ചേർന്ന് മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെ തെളിവെടുപ്പിന് വിട്ടുകിട്ടാൻ മണ്ണഞ്ചേരി പൊലീസ് ബുധനാഴ്ച്ച ആലപ്പുഴ ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ഓമനപ്പുഴ പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനെ (28) കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ അച്ഛൻ ഫ്രാൻസിസിന് പുറമേ അമ്മ ജെസിമോൾക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വ്യാഴാഴ്ച്ചയാണ് ജെസിമോളെയും, കുറ്റം മറച്ചുവയ്ക്കാൻ കൂട്ടുനിന്ന സഹോദരൻ അലോഷ്യസ് സേവ്യറെയും പൊലീസ് അറസ്റ്റ് ചെയ്തത്. എയ്ഞ്ചൽ സ്ഥിരമായി രാത്രിയിൽ പുറത്ത് പോകുന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഫോണിന്റെ കാൾ ലിസ്റ്റ് പരിശോധന ആരംഭിച്ചിട്ടുണ്ട്. മൂന്ന് പ്രതികളും റിമാൻഡിലാണ്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് വീട്ടിലെ സ്വീകരണ മുറിയിൽ വെച്ച് പിതാവ് ഫ്രാൻസിസ് എയ്ഞ്ചലിനെ കഴുത്ത് ഞെരിച്ചും, കഴുത്തിൽ തോർത്ത് മുറുക്കിയും കൊലപ്പെടുത്തിയത്. അമ്മ ജെസിയാണ് ഈ സമയം എയ്ഞ്ചൽ കുതറിമാറാതിരിക്കാൻ കൈകൾ ബലമായി പിടിച്ചുവവെച്ചത്. എയ്ഞ്ചൽ സ്ഥിരമായി രാത്രിയിൽ പുറത്ത് പോകുന്നത് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |