വിജയവാഡ: 15കാരിയെ 14 പേർ ചേർന്ന് അതിക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. രണ്ട് വർഷമായി പീഡിപ്പിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് വരെ തുടർച്ചയായ പീഡനങ്ങൾ നേരിട്ടുവെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതെന്നും പെൺകുട്ടി പറഞ്ഞു. എട്ടുമാസം ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. അമ്മയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 17 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്കൂളിൽ പോകുന്നതിനിടെയും പെൺകുട്ടി നിരന്തരമായി പീഡനത്തിനിരയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. എട്ട് മാസം ഗർഭിണിയായിരുന്നിട്ടും വീട്ടുകാർ ഇക്കാര്യം അറിയാതിരുന്നത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |