ഭോപ്പാൽ: മദ്ധ്യപ്രദേശ് ജബൽപൂരിലെ ഇസാഫ് ബാങ്കിൽ വൻ കവർച്ച, അഞ്ചംഗ സംഘം തോക്ക് ചൂണ്ടി 14 കോടിയുടെ സ്വർണം കവർന്നെന്നാണ് റിപ്പോർട്ട്. ഖിതോള പ്രദശത്തുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഒരു ശാഖയിലാണ് ഇന്നലെ പട്ടാപ്പകൽ കവർച്ച നടന്നത്. ആയുധധാരികളായ സംഘം ബാങ്കിലെത്തി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം 14.8 കിലോ സ്വർണവും ആറ് ലക്ഷം രൂപയും കവർന്നതായാണ് വിവരം.
രാവിലെ 9.15ന് ബെെക്കിലെത്തിയ സംഘം ഹെൽമറ്റ് കൊണ്ട് മുഖം മറച്ചാണ് ബാങ്കിനുള്ളിൽ കയറിയത്. പിന്നാലെ 20 മിനിട്ടിനുള്ളിൽ കവർച്ച നടത്തി ഇവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ സിസിടിവി ക്യാമറകൾ ഉൾപ്പടെ പരിശോധിക്കുകയാണെന്നും കവർന്ന സ്വർണത്തിന്റെയും പണത്തിന്റെയും കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കവർച്ച നടന്ന് 45 മിനിട്ടിന് ശേഷമാണ് ബാങ്ക് അധികൃതർ പൊലീസിനെ വിവരമറിയിച്ചതെന്നും നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിൽ പ്രതികളെ എളുപ്പത്തിൽ പിടിക്കാൻ കഴിയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
VIDEO | Madhya Pradesh: Police intensify security across the district after Monday's bank robbery in Jabalpur. CCTV visuals show robbers fleeing with 14.8 kg of gold worth over Rs 14 crore and Rs 5 lakh cash in under 20 minutes from ESAF Small Finance Bank.
— Press Trust of India (@PTI_News) August 12, 2025
(Source: Third Party)… pic.twitter.com/8k4KUVv1Kl
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |