
തൃശൂർ : തൃശൂരിലെയും പാലക്കാട്ടിലെയും മാല പൊട്ടിക്കൽ പരമ്പര കേസിലെ പ്രതിയെ പിടികൂടി തൃശൂർ സിറ്റി പൊലീസ്. തമിഴ്‌നാട് മയിലാടും തുറൈ ജില്ലയിലെ വെല്ലപ്പള്ളം സ്വദേശിയായ ശരവണൻ എന്നുവിളിക്കുന്ന ശെന്തിനെയാണ് അറസ്റ്റ് ചെയ്തത്.
ഡിസംബർ,ജനുവരി മാസങ്ങളിലായി പഴയന്നൂർ, മണ്ണുത്തി, കുന്നംകുളം എന്നിവിടങ്ങളിലും പാലക്കാട് ജില്ലയിലെ ആലത്തൂരും ന്യൂജനറേഷൻ ബൈക്കുകളിൽ എത്തി മാല കവർന്ന സംഭവങ്ങളിലെ പ്രതിയെയാണ് പിടികൂടിയത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖിന്റെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി സാഗോക് ടീമും മണ്ണുത്തി പൊലീസും ചേർന്ന് തമിഴ്‌നാട്ടിലെ മയിലാടും തുറൈ ജില്ലയിലെ സിർകാളി എന്ന ഗ്രാമത്തിൽ നിന്ന് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതികൾ ഗുണ്ട ആക്രമണകേസുമായി ബന്ധപ്പെട്ട് ജയിലിലാണ്. മണ്ണുത്തി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഉണ്ണി, പഴയന്നൂർ സബ് ഇൻസ്‌പെക്ടർ പൗലോസ് എന്നിവരും സാഗോക് അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പഴനി സ്വാമി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പൊലീസ് ഓഫീസർമാരായ സുനീബ് സിംസൺ, ശ്രീജിത്ത്, നൈജോൺ,അരുൺ എന്നിവരും സിറ്റി സൈബർ സെല്ലിലെ സി.പി.ഒ സുഹൈൽ എന്നിവരും ആണ് ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |