SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.50 PM IST

15​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മം, അ​മ്മ​യു​ടെ​ ​സു​ഹൃ​ത്ത് ​അ​റ​സ്റ്റിൽ, കുട്ടിയുടെ അമ്മ ഒളിവിൽ

Increase Font Size Decrease Font Size Print Page
arrest

കി​ളി​മാ​നൂ​ർ​:​ ​പ​തി​ന​ഞ്ച് ​വ​യ​സു​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​അ​മ്മ​യു​ടെ​ ​സു​ഹൃ​ത്തും​ ​വ്യാ​പാ​രി​യു​മാ​യ​ ​പ്ര​തി​ ​അ​റ​സ്റ്റി​ൽ.​ ​കാ​രേ​റ്റ് ​ബി​ജു​ ​സ്‌​റ്റോ​ർ​ ​ഉ​ട​മ​ ​കാ​രേ​റ്റ് ​സീ​ജാ​ ​ഭ​വ​നി​ൽ​ ​ബി​ജു​വാ​ണ് ​(52​)​ ​പി​ടി​യി​ലാ​യ​ത്.​ ​കു​ട്ടി​യു​ടെ​ ​അ​മ്മ​ ​ഒ​ളി​വി​ലാ​ണ്.​ 2025​ ​ഡി​സം​ബ​ർ​ ​മു​ത​ൽ​ 2026​ ​മാ​ർ​ച്ച് ​വ​രെ​ ​പ​ല​ദി​വ​സ​ങ്ങ​ളി​ൽ​ ​പ്ര​തി​ ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്നാ​ണ് ​പ​രാ​തി.


പെ​ൺ​കു​ട്ടി​യു​ടെ​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​അ​ക​ന്നു​ക​ഴി​യു​ക​യാ​ണ്.​ ​അ​മ്മ​ ​ര​ണ്ട് ​പെ​ൺ​കു​ട്ടി​ക​ളു​മാ​യി​ ​വാ​ട​ക​ ​വീ​ട്ടി​ലാ​ണ് ​താ​മ​സം.​ ​പ്ര​തി​യാ​യ​ ​ബി​ജു​വി​ന്റെ​ ​പ​രി​ച​യ​ക്കാ​രി​യാ​ണ് ​പെ​ൺ​കു​ട്ടി​യു​ടെ​ ​അ​മ്മ.​ ​പ​രി​ച​യം​ ​മു​ത​ലെ​ടു​ത്ത് ​വീ​ട്ടി​ൽ​ ​പ​ല​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​വ​ന്നി​രു​ന്ന​ ​പ്ര​തി​ ​അ​മ്മ​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ലും​ ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചി​രു​ന്ന​താ​യി​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​വ​ർ​ക്ക​ല​ ​ബീ​ച്ചി​ൽ​ ​കൊ​ണ്ടു​പോ​യി​ ​പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി​ ​പെ​ൺ​കു​ട്ടി​ ​മൊ​ഴി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.


പ്ര​തി​യു​ടെ​ ​ശ​ല്യം​ ​വ​ർ​ദ്ധി​ച്ച​തോ​ടെ​ ​അ​മ്മ​യു​മാ​യി​ ​വ​ഴ​ക്കു​ണ്ടാ​ക്കി​ ​പെ​ൺ​കു​ട്ടി​ ​അ​ച്ഛ​ന്റെ​ ​വീ​ട്ടി​ലേ​ക്ക് ​പോ​യി.​ ​എ​ന്നാ​ൽ​ ​കു​ട്ടി​ ​തി​രി​കെ​പ്പോ​കാ​ൻ​ ​കൂ​ട്ടാ​ക്കാ​തെ​ ​വ​ന്ന​തോ​ടെ​ ​അ​ച്ഛ​ൻ​ ​ജ​ന​പ്ര​തി​നി​ധി​യു​ടെ​ ​സ​ഹാ​യ​ത്താ​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​പു​ന​ര​ധി​വാ​സ​ ​കേ​ന്ദ്ര​മാ​യ​ ​സ്റ്റേ​ഹി​ത​യി​ലെ​ത്തി​ച്ചു.​ ​ഇ​വി​ടെ​ ​വ​ച്ച് ​പെ​ൺ​കു​ട്ടി​ക്ക് ​ന​ട​ത്തി​യ​ ​കൗ​ൺ​സ​ലിം​ഗി​നി​ടെ​യാ​ണ് ​പീ​ഡ​ന​ ​വി​വ​രം​ ​പു​റ​ത്ത​റി​ഞ്ഞ​ത്.​ ​സ്നേ​ഹി​ത​യി​ൽ​ ​നി​ന്ന് ​ന​ൽ​കി​യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കി​ളി​മാ​നൂ​ർ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത് ​പ്ര​തി​യെ​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

TAGS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ