
ആലപ്പുഴ: ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്ത വനിത ടി.ടി.ഇയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിലായി. തിരുവല്ല കണ്ടനാട്ടുചിറയിൽ വീട്ടിൽ മനീഷാണ് (27) പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 6.20ഓടെ എറനാട് എക്‌സ്‌പ്രസ് ട്രെയിനിലെ ഡി-3 കോച്ചിലാണ് സംഭവം. അസഭ്യം പറഞ്ഞ ശേഷം കൈയേറ്റത്തിന് ശ്രമിക്കുകയായിരുന്നു. ടി.ടി.ഇയുടെ പരാതിയിൽ ആർ.പി.എഫ് കായംകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലത്തേക്ക് പോകാനാണ് ട്രെയിനിൽ കയറിയതെന്നാണ് പൊലീസിന് നൽകിയ മൊഴി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |