
പത്തനംതിട്ട: മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. പത്തനംതിട്ട അടൂർ ഏനാത്ത് കടികയിൽ ഒൻപതുവയസുകാരനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. കല്ലുംപുറത്ത് പുത്തൻപുരയ്ക്കൽ മാത്യു ടി അലക്‌സാണ് (47) മകൻ മെൽവിൻ മാത്യുവിനെ കൊലപ്പെടുത്തിയതിനുശേഷം ജീവനൊടുക്കിയത്.
ഇളയമകൻ ഉറക്കമെഴുന്നേറ്റ് നോക്കിയപ്പോൾ പിതാവിന്റെയും മൂത്ത സഹോദരന്റെയും മൃതദേഹങ്ങൾ കാണുകയായിരുന്നു. തുടർന്ന് ബഹളംവച്ച് നാട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
മാത്യുവും മക്കളും മാത്രമായിരുന്നു വീട്ടിൽ താമസം. ഇയാൾ ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നുവെന്നാണ് വിവരം. വീടിന്റെ സ്വീകരണമുറിയിൽ മാത്യുവിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയിലും മകന്റെ മൃതദേഹം കട്ടിലിലുമായിരുന്നു കണ്ടത്. മകനെ കൊലപ്പെടുത്തിയതിന് ശേഷം മാത്യു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |