കൊല്ലം: സ്വർണ വ്യാപാര മേഖലയിലെ ചിലരുടെ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തും.
സംസ്ഥാന ട്രഷറർ അഡ്വ. എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പ്രേമാനന്ദ് അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സെക്രട്ടറി എസ്.പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. സാദിഖ്, വിജയകൃഷ്ണ വിജയൻ, ഖലീൽ കുരുമ്പേലിൽ, കണ്ണൻ മഞ്ജു, അബ്ദുൽസലാം, അറഫ, ആർ.ശരവണ ശേഖർ, നാസർ പോച്ചയിൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. സുജിത്ത്, ശില്പ ശിവദാസൻ സോളാർ, വിജയൻ പുനലൂർ, സുനിൽ വനിത, അബ്ദുൽ മുത്തലിഫ് ചിന്നൂസ്,
ഹരിദാസ് മഹാറാണി, ജഹാംഗീർ മസ്കറ്റ്, നൗഷാദ് പണിക്കശേരി, ജില്ലാ സെക്രട്ടറിമാരായ രാജീവൻ ഗുരുകുലം, കൃഷ്ണദാസ് കാഞ്ചനം, സജീബ് ന്യൂ ഫാഷൻ, അബ്ദുൽ റസാക്ക് രാജധാനി, ഹുസൈൻ അലൈൻ, വഹാബ് അറേബ്യൻ, ശുഐബ് രാജകുമാരി, അഡ്വ. നവാസ് ഐശ്വര്യ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |