തൊടുപുഴ: നഗരമദ്ധ്യത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 3.5 ലക്ഷം രൂപ കവർന്നു. കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിൽ ലിസ് ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന കേരള ട്രേഡേഴ്സ് എന്ന കടയിൽ നിന്നാണ് പണം മോഷണം പോയത്. ശനിയാഴ്ച പുലർച്ചെ മൂന്നേകാലോടെയായിരുന്നു മോഷണം. മോഷ്ടാവ് കടയ്ക്കുള്ളിൽ കയറി പണം അപഹരിക്കുന്ന സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവ് ഏകദേശം 25 വയസോളം പ്രായമുള്ള ചെറുപ്പക്കാരനാണെന്നാണ് വ്യക്തമാകുന്നത്. സാധാരണ കടയിൽ പണം സൂക്ഷിക്കാറില്ലെന്നും വിദ്യാലയങ്ങൾ തുറക്കുന്ന സമയമായതിനാൽ കിട്ടിയ കളക്ഷൻ ബാങ്കിൽ അടയ്ക്കാൻ സൂക്ഷിച്ചിരുന്നതാണ് മോഷ്ടിക്കപ്പെട്ടതെന്നും കടയുടമയായ മങ്ങാട്ടുകവല സ്വദേശി നിയാസ് പറഞ്ഞു. ഉടമയുടെ പരാതിയെ തുടർന്ന് തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |