ഫോർട്ട്‌കൊച്ചി: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. സെന്റ് ജോൺ പാട്ടത്തെ രണ്ട് വീടുകളിൽ നടത്തിയ പരിശോധനയിലാണ് പുത്തൻ പുരക്കൽ വീട്ടിൽ സജീഷ് മാനുവൽ (23), കൊച്ചിക്കാരൻ വീട്ടിൽ ആദർശ് ജോസഫ് (28) എന്നിവർ പിടിയിലായത്. ഇവരിൽ നിന്ന് 3.74 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി അസി.കമ്മിഷ്ണർ ഉമേഷ് ഗോയലിന്റെ നിർദേശ പ്രകാരം ഫോർട്ട്‌കൊച്ചി പൊലീസ് ഇൻസ്‌പെക്ടർ എം.എസ് ഫൈസൽ, സബ് ഇൻസ്‌പെക്ടർമാരായ എസ്.നവീൻ, ജോസഫ് ജേക്കബ്, എ.എസ്.ഐമാരായ അനിൽകുമാർ, പ്രിൻസി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എഡ്വിൻ റോസ്, പ്രീത് മോൻ, ടി.പി ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ ബേബി ലാൽ, ഉമേഷ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |