വിതുര: വീട്ടിൽ അതിക്രമിച്ചു കയറി സുഹൃത്തിന്റെ ഭാര്യയെ കത്തികാട്ടി പീഡിപ്പിക്കുവാൻ ശ്രമിച്ച തൊളിക്കോട് പൊരിയക്കാട് സ്വദേശി രമേശ് (53)നെ പൊലീസ് അറസ്റ്റ് ചെയ്തു. സിഗരറ്റ് കൊണ്ട് വീട്ടമ്മയുടെ കൈപൊള്ളിച്ചിട്ടുമുണ്ട്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിതുര സി.ഐ ജി.പ്രദീപ്കുമാർ, എസ്.ഐ മുഹ്സിൻമുഹമ്മദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ രമേശിനെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |