ചേർത്തല: റിട്ട.പഞ്ചായത്ത് ജീവനക്കാരിയായ ചേർത്തല സ്വദേശിനി ഹയറുമ്മയെ (ഐഷ–62) കൊലപ്പെടുത്തിയ കേസിൽ പൊലീസ് തെളിവെടുപ്പിനുള്ള നടപടികൾ തുടങ്ങി. പ്രതിയായ പള്ളിപ്പുറം സ്വദേശി സി.എം, സെബാസ്റ്റ്യനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് 23നു അപേക്ഷ പരിഗണിക്കും. നിലവിൽ മറ്റുരണ്ടു കൊലപാതക കേസുകളിലായി വീയൂർ ജയിലിൽ റിമാൻഡിലുള്ള സെബാസ്റ്റ്യനെ കോടതി അനുമതിയെ തുടർന്ന് കഴിഞ്ഞ ദിവസം ചേർത്തല സി.ഐ ലൈസാദ് മുഹമ്മദ് ജയിലിലെത്തി അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തിനൊപ്പം തെളിവു നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 2012 മെയിൽ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു ഐഷയെ കൊലപെടുത്തിയതായാണ് കണ്ടെത്തൽ. ഇതിനുബലം നൽകുന്ന അയൽവാസിയായ സ്ത്രിയുടെ ഉൾപ്പെടെ മൊഴികൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. 13 വർഷം പിന്നിട്ട സാഹചര്യത്തിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുക അസാദ്ധ്യമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |