
പുതുക്കാട്: കല്ലൂർ ഞെള്ളൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂയ്യത്തോടനുബന്ധിച്ച് പാലത്തുപറമ്പ് ദേശത്തിലെ കാവടി സെറ്റിൽ ഉണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾ റിമാൻഡിൽ. കല്ലൂർ നായരങ്ങാടി സ്വദേശികളായ കരിപ്പേരി വീട്ടിൽ ശിവപ്രസാദ് (21), എലുവത്തിങ്കൽ വീട്ടിൽ എബിൻ (22) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നായരങ്ങാടി മാങ്കുഴി വീട്ടിൽ ഷിവോണിനെ(24)യാണ് പ്രതികൾ ആക്രമിച്ചത്. പുതുക്കാട് എസ്.എച്ച്.ഒ എ.ആദംഖാൻ, എസ്.ഐമാരായ പ്രദീപ്, വിഷ്ണു, സുജിത്ത്, ഫൈസൽ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |