തൃശൂർ: 23 വയസിന് താഴെയുള്ളവർക്ക് മദ്യം നൽകിയതുമായി ബന്ധപ്പെട്ട് തൃശൂർ ഈസ്റ്റ് സ്റ്റേഷൻ പരിധിയിലെയും ഒല്ലൂർ സ്റ്റേഷൻ പരിധിയിലെയും രണ്ട് ബാറുകൾക്കെതിരെ കേസെടുത്തു. നെടുപുഴയിലെ ഒരു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് 23 വയസിന് താഴെയുള്ള 9 പേർക്ക് രണ്ട് സ്ഥാപനങ്ങൾ മദ്യം നൽകി എന്ന് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒല്ലൂരിലെ ബാറിൽ നിന്ന് അഞ്ച് പേർക്കും തൃശൂർ ടൗണിലെ ബാറിൽ നിന്നും നാല് പേർക്കും മദ്യം നൽകിയെന്ന് വ്യക്തമായതോടെ രണ്ട് സ്ഥാപനങ്ങൾക്കുമെതിരെ കേസെടുത്തു. 23 വയസിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നതിനെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്‌മുഖ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |