
കേച്ചേരി: എരനെല്ലൂർ മഴുവഞ്ചേരിയിൽ മദ്യ വിൽപ്പന പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ ഓട്ടോറിക്ഷ ഇടിപ്പിച്ചു പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥനായ കെ.യു.ജിതിനാണ് പരിക്കേറ്റത്. ജിതിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അരിയാംപുറത്ത് വീട്ടിൽ ശ്രീജിത്തിനെ (42) കുന്നംകുളം എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10.45ന് മഴുവഞ്ചേരി മത്തനങ്ങാടിയിലായിരുന്നു സംഭവം. റോഡരികിൽ നിറുത്തിയിട്ട ഓട്ടോറിക്ഷയിൽ മദ്യം വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥരെ കണ്ട പ്രതി ഓട്ടോറിക്ഷ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു വീഴ്ത്തിയത്. മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്ത് പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |