തിരുവനന്തപുരം: പേരൂർക്കടയിൽ പലിശപ്പണത്തെച്ചൊല്ലിയുള്ള തർക്കത്തിൽ വൃദ്ധനുനേരെ ആക്രമണം. പേരൂർക്കട അമ്പലമുക്ക് ജയ്ഭവനിൽ മുരളീധരൻ നായർക്കാണ് (76) പരിക്കേറ്റത്. സംഭവത്തിൽ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.അനധികൃതമായി വട്ടിപ്പലിശയ്ക്ക് പണം നൽകുന്ന മാധവൻ നായർ (ചമ്പ മണിയൻ) എന്നയാളാണ് ആക്രമിച്ചതെന്നാണ് പരാതി.
ഇക്കഴിഞ്ഞ 5ന് ഉച്ചയോടെയായിരുന്നു സംഭവം.പേരക്കുട്ടിയെ സ്കൂളിൽനിന്ന് വിളിക്കാൻ പോകുന്നതിനിടെയാണ് മുരളീധരൻ നായർ ആക്രമിക്കപ്പെട്ടത്.തർക്കത്തിനിടെ ഇയാൾ നിലത്തുവീഴുകയും കൈയ്ക്കും കാലിനും മുറിവേൽക്കുകയും ചെയ്തു.പരിക്കേറ്റ മുരളീധരൻ നായർ പേരൂർക്കട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |