തിരുവമ്പാടി: തിരുവമ്പാടിയിലും മുക്കത്തും പരിസരപ്രദേശങ്ങളിലും എം.ഡി.എം.എ വിൽക്കുന്നതിനിടെ തിരുവമ്പാടി സ്വദേശി തിരുവമ്പാടി പൊലീസിന്റെ പിടിയിലായി. തിരുവമ്പാടി സ്വദേശി ചെറുപറമ്പിൽ വീട്ടിൽ തെസ്‌ലീക്കിനെയാണ് തിരുവമ്പാടി എസ്.എച്ച്.ഒ പ്രജീഷ് കെയുടെ നിർദേശം പ്രകാരമുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 0.12 ഗ്രാo എം.ഡി.എം.എ പിടിച്ചെടുത്തു . പ്രതിയുടെ കാറിൽ നിന്നു വെയിംഗ് മെഷീൻ, സിബ് ലോക്ക് കവർ എന്നിവ കണ്ടെടുത്തു. പ്രതിക്കെതിരെ തിരുവമ്പാടി, മുക്കം എന്നീ പൊലീസ് സ്റ്റേഷനുകളിലും എക്സൈസിലും ലഹരി ഉപയോഗിച്ചതിന്റെയും വില്പന നടത്താൻ ശ്രമിച്ചതിന്റെയും കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |