
കിളിമാനൂർ: വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ സഹോദരീപുത്രിയുടെ കൈ വെട്ടിയ കേസിലെ പ്രതി അറസ്റ്റിൽ.പോങ്ങനാട് പഴയ ചന്ത വിഷ്ണു ഭവനിൽ മണിക്കുട്ടനാണ് അറസ്റ്റിലായത്.വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ് ഇയാൾ വെട്ടുകത്തി കൊണ്ട്,സഹോദരീപുത്രി സിന്ധുവിന്റെ ഇരു കൈകളും വെട്ടിയത്. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സിന്ധുവിനെ ആദ്യം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈകളിൽ ആഴത്തിലുള്ള മുറിവും ഞരമ്പുകൾ അറ്റും പോയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയാക്കി. പ്രതി മണിക്കുട്ടന്റെ വീട്ടിന് സമീപത്തുകൂടിയാണ് സിന്ധുവിന്റെ വീട്ടിലേക്കുള്ള വഴി. ഈ വഴിയിലാണ് സിന്ധു സ്കൂട്ടർ പാർക്ക് ചെയ്യാറുള്ളത്.അതിനാൽ തന്റെ പുരയിടത്തിലേക്ക് പോകാൻ കഴിയുന്നില്ലെന്നായിരുന്നു പ്രതിയുടെ വാദം.കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |