SignIn
Kerala Kaumudi Online
Monday, 09 February 2026 10.06 AM IST

മുള്ളൻപന്നി വേട്ട രണ്ട് പേർ പിടിയിൽ

Increase Font Size Decrease Font Size Print Page
mulla

സുൽത്താൻ ബത്തേരി: ബീനാച്ചി എസ്റ്റേറ്റിൽ മുള്ളൻപന്നിയെ വെടിവെച്ചിട്ട സംഘത്തിലെ 2 പേരെ വനം വകുപ്പ് പിടികൂടി. സംഘത്തിലെ പ്രധാനികളായ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. തോക്കും വാഹനവും കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. ഊരുകണ്ടി ഉന്നതിയിലെ അനീഷ് (40), മധു (44) എന്നിവരാണ് പിടിയിലായത്. സൗത്ത വയനാട് ഡിവിഷൻ ചെതലയത്ത് റെയിഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ ബീനാച്ചി എസ്റ്റേറ്റ് ഭാഗത്ത് മുള്ളൻപന്നിയെ വേട്ട നടത്തുന്നസംഘമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് പന്നിയുടെ ജഡവും, ഒരു നാടൻ നിറതോക്കും, ഓട്ടോറിക്ഷയും വെടികോപ്പുകളും അനുബന്ധ സാധനങ്ങളും കണ്ടെടുത്തു. ഒളിവിൽ പോയ വേട്ടസംഘത്തിലെ പ്രധാനികളായ വാരിയത്ത് പറമ്പിൽ വിനീഷ്, ബീജു എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.വി. സുന്ദരേശൻ, എം.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.


മുള്ളൻപന്നിയെ വേട്ടയാടിയ സംഘത്തിലെ പ്രതികളായ ഊരുകണ്ടി ഉന്നതിയിലെ അനീഷും, മധുവും

സംസ്ഥാന മിനി നെറ്റ്‌ബോൾ:

വയനാടിന് മൂന്നാം സ്ഥാനം

സുൽത്താൻ ബത്തേരി: കാസർകോട് നടന്ന സംസ്ഥാന മിനി നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാടിന് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലിൽ എറണാകുളത്തിന്റെ മേലായിരുന്നു വയനാടിന് വിജയം.


സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനക്കാരായ വയനാട് ടീം.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.