
തൃശൂർ: 555 ഗ്രാം എം.ഡി.എം.എയുമായി കുന്നംകുളം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. 15 ലക്ഷം രൂപയിലധികം വിലവരുന്ന മയക്കുമരുന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് സംഘം പിടികൂടിയത്. മണ്ണുത്തി ഇൻസ്‌പെക്ടർ കെ.ജെ.ജിനേഷിന്റെ സാന്നിദ്ധ്യത്തിൽ നടന്ന പരിശോധനയിലാണ് കുന്നംകുളം സീനിയർ ഗ്രൗണ്ടിലെ ചെറുവത്തൂർ വീട്ടിൽ റിവിൻസ് (24), കുന്നംകുളം അടുപ്പുട്ടി മുകളശ്ശേരി വീട്ടിൽ അക്ഷയ് (24) എന്നിവർ പിടിയിലായത്. ബംഗളൂരുവിൽ നിന്നും കുന്നംകുളത്തേക്ക് എം.ഡി.എം.എ കടത്തുന്നതിനിടെയാണ് പ്രതികളെ പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ഡാൻസാഫ് സംഘം പിടികൂടിയത്. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു. നാർകോട്ടിക് സെൽ എ.സി.പി: ഷിബുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തോടൊപ്പം പീച്ചി ഇൻസ്‌പെക്ടർ സി.എൻ.സുകുമാരൻ, എസ്.ഐമാരായ കെ.വി.വിജിത്ത്, അജയകുമാർ, എ.എസ്.ഐ: മനോജ്, സീനിയർ സി.പി.ഒമാരായ ശരത്ത്, ഷിഹാബുദ്ദീൻ, വിനീഷ്, ദിലീപ്, സി.പി.ഒമാരായ ലിഗേഷ്, നിഷാദ്, വൈശാഖ്, ശ്രീജിത്ത്, വിമൽ എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |