SignIn
Kerala Kaumudi Online
Wednesday, 11 February 2026 6.00 PM IST

പുരാവസ്തു സൂക്ഷിപ്പ് കേന്ദ്രത്തിൽ മോഷണം : അമൂല്യ വസ്തുക്കൾ നഷ്ടമായി

Increase Font Size Decrease Font Size Print Page
photo-

ചെറുതുരുത്തി: സാമൂഹിക പ്രവർത്തകനും പുരാവസ്തു ശേഖരിക്കുന്ന വ്യക്തിയുമായ ചെറുതുരുത്തി വിജയന്റെ കോഴിമാംപറമ്പ് ക്ഷേത്രത്തിന് സമീപമുള്ള മ്യൂസിയത്തിൽ മോഷണം. മ്യൂസിയത്തിൽ നിന്നും വിലമതിക്കാനാവാത്ത ചെമ്പ്, ഓട്, പിച്ചള എന്നിവ ഉപയോഗിച്ചുള്ള വസ്തുക്കൾ മോഷണം പോയി. മോഷണം പോയ വസ്തുക്കൾക്ക് വർഷങ്ങളോളം പഴക്കമുണ്ട്.
എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. ഏതാനും ദിവസങ്ങളായി മ്യൂസിയം തുറന്നിരുന്നില്ല. തിങ്കളാഴ്ച മ്യൂസിയം തുറന്നപ്പോഴാണ് മോഷണവിവരമറിയുന്നത്. പുരാവസ്തുക്കൾ ശേഖരിച്ച് വച്ചിരിക്കുന്ന ഷെഡിന്റെ പിറകുവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ചവയാണ് ഇവ. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

ചെറുതുരുത്തി വിജയൻ നിരവധി സ്ഥലങ്ങളിലായി ആയിരക്കണക്കിന് വൃക്ഷങ്ങളിൽ വച്ചുപിടിപ്പിക്കുകയും പുരാവസ്തു പ്രദർശനം നടത്തുകയും ചെയ്തു. മോഷണം വസ്തുക്കളുടെ യഥാർത്ഥ വില നിശ്ചയിക്കാൻ കഴിയില്ലെന്നും മോഷണം പോയ വസ്തുക്കൾ എത്രയും പെട്ടെന്ന് കണ്ടുപിടിച്ചു നൽകണമെന്നും വിജയൻ ആവശ്യപ്പെട്ടു.

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.