SignIn
Kerala Kaumudi Online
Thursday, 12 February 2026 3.29 AM IST

പോക്സോ: യുവാവിന് 47 വർഷം  കഠിനതടവ്

Increase Font Size Decrease Font Size Print Page
pokso

ചാവക്കാട്: പോക്‌സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും 1.40 ലക്ഷം പിഴയും ശിക്ഷ വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. എടക്കഴിയൂർ കാജാ സെന്റർ തിരുത്തിക്കാട് പിലാക്കാ ഹൗസിൽ ഷക്കീർ മകൻ ഷഹീനെയാണ് (21) ശിക്ഷിച്ചത്.

പിഴ അടയ്ക്കാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി. 2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പെൺകുട്ടിയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം നടത്തുകയും സ്വർണമാല തട്ടിയെടുക്കുകയും ചെയ്തുവെന്നതാണ് കേസ്.

ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സുമി പെൺകുട്ടിയുടെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ എസ്.സിനോജ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇൻസ്‌പെക്ടർ കെ.എസ്.സെൽവരാജ് കേസിന്റെ ആദ്യാന്വേഷണം നടത്തി. ഇൻസ്‌പെക്ടർ ബോബിൻ മാത്യു അന്വേഷണം പൂർത്തിയാക്കി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്, അഡ്വ.സി.നിഷ എന്നിവർ ഹാജരായി.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.