
ബേപ്പൂർ: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ പൂണാർ വളപ്പ് അഷറഫിന്റെ ഉടമസ്ഥതയിലുള്ള ലോട്ടസ് എന്ന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. 2.5 ലക്ഷം രൂപ പിഴ ഈടാക്കി. വരുംദിവസങ്ങളിലും കരവലി,ലൈറ്റ് ഫിഷിങ്, രാത്രികാല ട്രോളിംഗ് എന്നിവയ്ക്കെതിരെയും ലൈസൻസ് /പെർമിറ്റ് ഇല്ലാത്ത മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ് പി അറിയിച്ചു. ഫിഷറീസ് അസി. ഡയറക്ടർ വി. സുനീറിന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വിജുല കെ, മറൈൻ എൻഫോഴ്സ്മെന്റ് എസ് ഐ രാജേഷ് ടി കെ , ഫിഷറീസ് ഗാർഡുമാരായ അരുൺ, ശ്രീരാജ്, റെസ്ക്യൂ ഗാർഡുമാരായ താജുദ്ദീൻ,രാജേഷ്, വിശ്വജിത് എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |