
കൊടുങ്ങല്ലൂർ : യുവാവിനെ തടങ്കലിലാക്കി ആക്രമിച്ച് പരിക്കേൽപ്പിച്ച്, 65,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതിയെ മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം പള്ളിയമ്പലം സ്വദേശി തേരുപറമ്പിൽ വീട്ടിൽ പ്രിൻസ് (27) എന്നയാളെയാണ് റൂറൽ ജില്ലാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.
കഴിഞ്ഞ ഒക്ടോബർ 14നായിരുന്നു സംഭവം. അഴീക്കോട് മരപ്പാലം തട്ടാരുപറമ്പിൽ വീട്ടിൽ അക്ഷയ് എന്ന യുവാവിനോടുള്ള മുൻവൈരാഗ്യം കാരണം പ്രതികൾ ഫോണിലൂടെ വധഭീഷണി മുഴക്കി. തുടർന്ന് രാത്രി പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് പ്രതികളിൽ ഒരാളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
തുടർന്ന് അക്ഷയിനെ പ്രതികളായ മൂന്ന് പേരും ചേർന്ന് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച് 65,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 200 രൂപയും കവർന്നു. ഒളിവിൽ പോകുകയായിരുന്നു. മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബി.കെ.അരുൺ, എസ്.ഐമാരായ കെ.സാലിം, മനു ചെറിയാൻ, ജി.എ.എസ്.ഐ ഉമേഷ്, ജി.എസ്.സി.പി.ഒ ഗോപേഷ്, സി.പി.ഒമാരായ ജിനീഷ്, വിഷ്ണു എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |