SignIn
Kerala Kaumudi Online
Monday, 16 February 2026 11.08 PM IST

പ്രവാസിയുടെ വീട്ടിൽ നിന്ന് 37 പവൻ കവർന്ന കേസിലെ രണ്ടാം പ്രതി പിടിയിൽ

Increase Font Size Decrease Font Size Print Page
1

പൂവാർ: പ്രവാസിയുടെ വീട്ടിൽ കവർച്ച നടത്തിയ സംഘത്തിലെ മുഖ്യ ആസൂത്രകനും രണ്ടാം പ്രതിയുമായ പൂവാർ തെക്കേതെരുവ് സ്വദേശി നൗഷാദ് (42) പൊലീസ് പിടിയിൽ. ഷാജഹാൻ എന്നയാളുടെ വീട്ടിൽ നിന്ന് 37 പവൻ കവർന്ന ശേഷം തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാളെന്ന് പൂവാർ പൊലീസ് പറഞ്ഞു.

നിരവധി മോഷണക്കേസുകളിൽ പ്രതിയായ നൗഷാദ്,​ ഷാജഹാന്റെ സുഹൃത്താണ്. ഒന്നാം പ്രതി നൗഫലിനെ മോഷണം നടത്താൻ നൗഷാദ് വിളിച്ചുവരുത്തുകയായിരുന്നു. ഇയാൾക്കുവേണ്ട താമസ സൗകര്യം ഏർപ്പാടാക്കുകയും വീട് കാണിച്ചു കൊടുക്കുകയും ചെയ്‌തു. നൗഫലിനെ ഇതുവരെ പിടികൂടിയില്ല. കഴിഞ്ഞ 28നാണ് ആളില്ലാത്ത സമയത്ത് മോഷണം നടത്തിയത്.

കവർച്ച ചെയ്ത സ്വർണവുമായി നൗഷാദും നൗഫലും തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. ഒന്നാം പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി എസ്.എച്ച്.ഒ രതീഷ് അറിയിച്ചു. കാഞ്ഞിരംകുളം എസ്.എച്ച്.ഒ രതീഷ്,പൂവാർ എസ്.ഐ ജോസ്,സി.പി.ഒമാരായ അജിത്ത്,ആന്റണി,ശശി നാരായണൻ എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ഫോട്ടോ:നൗഷാദ്

TAGS: CASE DIARY, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.