പറവൂർ: കെടാമംഗലം അമ്പാട്ട് വീട്ടിൽ രാജുവിനെ (66) മദ്യലഹരിയിൽ കുത്തി പരിക്കേൽപ്പിച്ച മകൻ ലിന്റോ (36)യെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. തോളെല്ലിനും പുറത്തും കുത്തേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം. ഇവർ തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ലിന്റോക്കെതിരെ കാപ്പ ചുമത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
