
പുതുക്കാട് : അതിർത്തി തർക്കത്തെ തുടർന്ന് തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അയൽവാസിക്ക് അഞ്ചുവർഷം തടവും അര ലക്ഷം പിഴയും ശിക്ഷ.
നെന്മണിക്കര പാഴായി ചിറയത്ത് ചാക്കുണ്ണിയെയാണ് (64) ശിക്ഷിച്ചത്. എലുവത്തിങ്കൽ ജോസ് എന്നയാളെ അതിർത്തി തർക്കത്തെ തുടർന്ന് 2015ൽ കൈക്കോട്ട് കൊണ്ട് തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് ലക്ഷ്മി കെ.തമ്പിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പ് പ്രകാരമാണ് പ്രതിക്ക് അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിക്കാനാണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം രണ്ട് മാസം അധിക തടവുശിക്ഷ അനുഭവിക്കണം. പുതുക്കാട് സബ് ഇൻസ്‌പെക്ടർമാരായ എൻ.മുരളീധരൻ, വി.സജീഷ് കുമാർ എന്നിവർ ആദ്യാന്വേഷണം നടത്തി. ഇൻസ്‌പെക്ടർ കെ.എൻ.ഷാജിമോനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |