SignIn
Kerala Kaumudi Online
Tuesday, 31 March 2026 5.15 AM IST

പ്ലസ് വൺ വിദ്യാർത്ഥിനിയെ മദ്യം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചു,​ പ്രതികൾക്ക് 10 വർഷം കഠിനതടവും പിഴയും

Increase Font Size Decrease Font Size Print Page
case-diary-

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ മദ്യം നൽകി മയക്കിയ ശേഷം പീഡിപ്പിച്ച കേസിൽ പ്രതികളെ പത്തുവർഷം കഠിനതടവിനും പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ആക്കുളം സ്വദേശി ജിഷ്ണു. കെ. മോഹൻ (26)രണ്ടാം പ്രതി ആക്കുളം സ്വദേശി വിഷ്ണു. ആർ (കണ്ണൻ,​ 29) എന്നിവരെയാണ് 10വർഷം കഠിനതടവിനും 15000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം 2 വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണം എന്ന് കോടതി വിധിയിൽ പറയുന്നു.

2024 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. അമ്പലത്തിൽ വച്ചു പരിചയപ്പെട്ട വിവാഹിതനായ ആക്കുളം സ്വദേശി ജിഷ്ണുവുമായി പ്ലസ് വൺ വിദ്യാർത്ഥിനി സൗഹൃദത്തിലായിരുന്നു . ഈ സൗഹൃദം മുതലെടുത്ത് വിഷ്ണു പെൺകുട്ടിയെയും ഒപ്പം രണ്ട് കൂട്ടുകാരികളെയും രണ്ടാം പ്രതി വിഷ്ണുവിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി . അവിടെ എത്തിയ പെൺകുട്ടികൾക്ക് ഇരുവരും ചേർന്ന് നിർബന്ധിച്ചു മദ്യം നൽകുകയായിരുന്നു. അതിന് ശേഷം ജിഷ്ണു വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു . മറ്റ് കുട്ടികൾ വിഷ്ണുവിന്റെ മുറിയിലായിരുന്നു. ഇതിൽ ഒരു കുട്ടിയെ വിഷ്ണു പീഡിപ്പിച്ചിരുന്നു. പക്ഷേ മറ്റു രണ്ട് കുട്ടികളും പ്രോസീക്യൂഷന് എതിരായി മൊഴി മാറ്റി പറഞ്ഞിരുന്നു . എന്നാൽ അതിജീവിതയുടെ മൊഴിയും മറ്റ് രേഖകളും പരിശോധിച്ച കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷിക്കുകയായിരുന്നു.

സംഭവ ദിവസം വൈകിട്ട് തിരികെ വീട്ടിൽ എത്തിയ പെൺകുട്ടിയിൽ മദ്യത്തിന്റെ മണവും അസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് മദ്യം നൽകി പീഡിപ്പിച്ച വിവരം പുറത്ത് അറിയുന്നത്. ഇതിന് മുമ്പും പ്രതികൾ കുട്ടികളെ വീട്ടിൽ വിളിച്ച് വരുത്തി മദ്യം നൽകാൻ ശ്രമിച്ചിരുന്നു.

പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഡ്വ. ബിന്ദു വി സി എന്നിവർ ഹാജരായി. മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്‌പെക്ടർ പി. ഹരിലാൽ ആണ് കേസ് അന്വേഷിച്ചത്.

TAGS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.