SignIn
Kerala Kaumudi Online
Tuesday, 21 April 2026 2.21 PM IST

കുടുംബവഴക്ക് : മൂന്നുപേർക്ക് വെട്ടേറ്റു

Increase Font Size Decrease Font Size Print Page

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ പാലക്കയം നഗറിൽ കുടുംബവഴക്കിനെ തുടർന്ന് മൂന്ന് പേർക്ക് വെട്ടുംകുത്തുമേറ്റു. പാലക്കയം മുതുവാൻ നഗറിലെ ഉണ്ണി ചൈരൻ (65), മകൾ ബീന (38), മരുമകൻ അഭിലാഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. മദ്യലഹരിയിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അഭിലാഷ് ഭാര്യാപിതാവായ ഉണ്ണിചൈരന്റെ കാലിൽ കത്തികൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് ചൈരൻ അഭിലാഷിന്റെ കാലിനും വെട്ടി.
വെട്ടി. തടയാൻ ശ്രമിക്കുന്നതിനിടെയാണ് അഭിലാഷിന്റെ ആക്രമണത്തിൽ ഭാര്യയായ ബീനയ്ക്ക് പരിക്കേറ്റത്. മൂന്ന് പേരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകമ്പാടം വനം സ്റ്റേഷനിലെ വാഹനത്തിലാണ് ഇവരെ പന്തീരായിരം ഉൾവനത്തിൽ നിന്ന് ആശുപത്രിയിലെത്തിച്ചത്. അഭിലാഷും ഉണ്ണി ചൈരനും തമ്മിൽ ഇടക്കിടെ സംഘർഷം ഉണ്ടാകാറുണ്ടെന്ന് നഗറിലെ കുടുംബങ്ങൾ പറയുന്നു.

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.