
കാസർകോട് : പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 36കാരിക്കെതിരെ പൊലീസ് കേസെടുത്തു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17കാരനെയാണ് 36കാരി പീഡിപ്പിച്ചത്. കുട്ടിയുടെ പരാതിയിൽ യുവതിക്കെതിരെ ഹോസ്ദുർഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് , സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്ക് കൈമാറി.
കാഞ്ഞങ്ങാട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് 17കാരൻ. ഈ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ 36കാരി പീഡിപ്പിച്ച വിവരം 17കാരൻ വെളിപ്പെടുത്തിയത്. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |