കുറവിലങ്ങാട്: അടച്ചിട്ട വീട്ടിലും വ്യാപാര സ്ഥാപനത്തിലും മോഷണം നടത്തിയയാൾ കുറവിലങ്ങാട് പിടിയിൽ. കോതമംഗലം കോട്ടപ്പടി സ്വദേശി പരുത്തോലിൽ വീട്ടിൽ രാജനെയാണ് കുറവിലങ്ങാട് പൊലീസ് പിടികൂടിയത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുറവിലങ്ങാട് കോഴാ കൃഷി ഫാമിലെ കൃഷി അസ്സിസ്റ്റന്റായ റീജാമോളുടെ പൂട്ടിയിട്ടിരുന്ന ക്വാർട്ടേഴ്സിലും കുര്യനാട് പുത്തൻപുരയ്ക്കൽ എർത്ത് മൂവേഴ്സ് എന്ന വ്യാപാര സ്ഥാപനത്തിലുമാണ് മോഷണം നടന്നത്. വ്യാപാര സ്ഥാപനത്തിൽ നിന്ന് 3600 രൂപയും വീട്ടിൽ നിന്ന് നാലര പവൻ സ്വർണ്ണാഭരണങ്ങളും കവർന്നു. കുര്യനാട്ടെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ആലുവ, കോതമംഗലം, കുറുപ്പംപടി, ഊന്നുകല്ല്, കാലടി, പെരുമ്പാവൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |