കൊച്ചി: കാർ നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ വാഹനമോടിച്ച സുഹൃത്തിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി കരിമ്പാറ്റ വീട്ടിൽ സൽമാനുൾ ഫാരിസിന് (26) എതിരെയാണ് കേസ്. കോടതി ഇയാൾക്ക് ജാമ്യം നൽകി. ഫാരിസ് മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടസമയത്ത് കാറിലുണ്ടായിരുന്ന വരാപ്പുഴ സ്വദേശി പള്ളിയേക്കൽ വീട്ടിൽ ജിബിൻ ജോൺസണെ(28) വിശദമായി ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് കളമശേരി എസ്.എച്ച.ഒ പി.ആർ. സന്തോഷ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ മണിയോടെ കളമശേരി പത്തടിപ്പാലത്തിനു സമീപമുണ്ടായ അപകടത്തിൽ ആലുവ എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മുഹമ്മദിന്റെ മകൾ മൻഫിയ (സുഹാന, 21)യാണ് മരിച്ചത്. ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാക്കുകയാണ് പൊലീസ്. മൻഫിയയുടെ സംസ്കാരം ചൊവ്വാഴ്ച തന്നെ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |