ആലപ്പുഴ: ഇരവുകാട് ബൈപ്പാസിന് സമീപം വീട്ടിൽ നിന്നും 25000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരവുകാട് പഞ്ഞിക്കാരൻ വളപ്പിൽ സഞ്ജുവാണ്(പാച്ചു-24) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ. ആർ ജയരാജ് നിർദേശപ്രകാരം ഐ.എസ്.എച്ച്.ഒ എസ്.അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വി.ഡി.രജിരാജ്,കെ.പി. സുരേഷ്, എ.എസ്.ഐമാരായ മനോജ്.യു.കൃഷ്ണൻ,സി.പി.ഒ മാരായ ബിനുകുമാർ, വിപിൻദാസ്, തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |