SignIn
Kerala Kaumudi Online
Friday, 20 September 2024 3.51 PM IST

മാൻകൊമ്പും, എയർഗണും, കഞ്ചാവും പിടികൂടി

Increase Font Size Decrease Font Size Print Page

വിതുര: പേപ്പാറ കുട്ടപ്പാറ ഫോറസ്റ്റ് സെക്ഷനിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരൻ സുകുമാരൻ കാണിയുടെ (54) വീട്ടിൽ നിന്ന് പൊലീസ് മാൻകൊമ്പും, എയർഗണും, കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് സുകുമാരൻ കാണിയുടെ മകൻ മീനാങ്കൽ കൊച്ചുകിളിക്കോട് വീട്ടിൽ ശിവകുമാറിനെ (34) വിതുര സി.ഐ എസ്. ശ്രീജിത്, എസ്.ഐ എസ്.എൽ.സുധീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.

വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചതിനാണ് ശിവകുമാറിന്റെ പേരിൽ പൊലീസ് കേസെടുത്തത്. സുകുമാരൻകാണിയാണ് തോക്കും, മാൻകൊമ്പും വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിച്ചതെന്ന് മകൻ പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസം മുൻപ് ആര്യനാട് പൊലീസ് നാലര കിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. ആ പ്രതിയുടെ കൂട്ടുകാരനാണ് ശിവകുമാറെന്ന് പൊലീസ് പറഞ്ഞു. സുകുമാരൻ കാണിയുടെ പേരിൽ ഫോറസ്റ്റ് കേസെടുത്തു. ശിവകുമാറിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.