നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണവാളക്കുറിച്ചി സ്വദേശി കൃഷ്ണ കുമാറാണ് (28) അറസ്റ്റിലായത്. എസ്.ഐ സനൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
മണവാളക്കുറിച്ചി കടൽക്കര ഗ്രാമ സ്വദേശിയായ 13 വയസുകാരി തന്റെ അമ്മൂമ്മയുടെ വീട്ടിൽ താമസിച്ച് അടുത്തുള്ള സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചെന്ന് സ്കാൻ ചെയ്തപ്പോഴാണ് വിദ്യാർത്ഥി അഞ്ചുമാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. ഉടൻ വീട്ടുകാർ കുളച്ചൽ മഹിളാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കുട്ടിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ മത്സ്യത്തൊഴിലാളിയായ കൃഷ്ണകുമാർ ഒരു വർഷമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും, സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് മണ്ടയ്ക്കാടിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |