കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി യാത്രക്കാരനും ഇയാളെ സ്വീകരിക്കാനെത്തിയ യുവാവും കരിപ്പൂർ പൊലീസിന്റെ പിടിയിലായി. ദുബായിൽ നിന്നു കരിപ്പൂരിലെത്തിയ പാലക്കാട് മോഴിക്കുന്ന് പറമ്പിൽ സജീഷ്(32), ഇയാളെ സ്വീകരിക്കാനെത്തിയ പൊന്നാനി പള്ളപ്പുറം ഇ. സുധീഷ്(31) എന്നിവരാണ് കരിപ്പൂർ പോലീസിന്റെ പിടിയിലായത്. സജീഷിൽ നിന്നു 1.167 കിലോ ഗ്രാം സ്വർണം പൊലീസ് കണ്ടെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സജീഷിനെ വിമാനത്താവളത്തിനു മുന്നിൽ വച്ച് പിടികൂടിയത്. തുടർന്നു എക്സ്റേ പരിശോധന നടത്തിയപ്പോഴാണ് നാലു ഗുളിക രൂപത്തിലുള്ള സ്വർണ മിശ്രിതം കണ്ടെടുത്തത്. ഇരുവരും സഞ്ചരിക്കാനിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |