അടൂർ : കൊന്നമങ്കര പ്രദേശത്ത് പണം അപഹരിക്കുന്ന സംഘങ്ങൾ പെരുകുന്നു. പണം പിടിച്ചുപറിക്കൽ , ഒറ്റ തിരിഞ്ഞു പോകുന്നവരെ ആക്രമിക്കുക തുടങ്ങി നിരവധി സംഭവങ്ങൾ നടന്നിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. കെ എസ് ആർ ടി സി ജംഗ്ഷൻ, സെന്റ് മേരീസ് സ്കൂൾ റോഡ്, ഇല്ലത്തു കാവ് - പുതുവീട്ടിൽ പടി പാലം റോഡ് എന്നീ ഭാഗങ്ങളിലാണ് ഇവരുടെ പ്രധാന താവളം. . ഈ ഭാഗങ്ങളിൽ വഴി വിളക്കുകൾ കത്താത്തതിനാൽ ഇവർക്ക് മറ്റുള്ളവരെ അക്രമിക്കാൻ എളുപ്പമാണ്. ദിവസങ്ങൾക്ക് മുൻപ് കെ.എസ്.ആർ. ടി.സി - സെന്റ് മേരീസ് റോഡിൽ നാലംഗ സംഘം വഴിയാത്രക്കാരനെ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി പണം അപഹരിച്ചിരുന്നു. ഇതിനു മുൻപ് പുതുവീട്ടിൽപ്പടി പാലത്തിന് സമീപം രാത്രി 10 മണി യോടെ ഇതുവഴി പോയ ആളെ മൂന്നുപേർ ചേർന്ന് പിടിച്ചുനിിറുത്തിയെങ്കിലും ഇയാൾ കുതറി മാറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇതറിഞ്ഞ് നാട്ടുകാരെത്തിയതോടെ അക്രമികൾ ഒാടിരക്ഷപ്പെട്ടു. പുതു വീട്ടിൽപ്പടി പാലം - മൂലേ കോയിക്കൽ ബൈപാസ് റോഡരികിൽ പകൽ സമയങ്ങളിലും പരസ്യമായി സംഘമായി മദ്യപിക്കുന്നവരെ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |