നെടുമങ്ങാട്: നെടുമങ്ങാട് ചെല്ലാംകോട് തച്ചരികോണത്തു പാണോട് കിഴക്കുംകര വീട്ടിൽ മിച്ചൻ എന്ന് വിളിക്കുന്ന അഖിനെ (22) വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പിടിയിലായി. കാർ ആവശ്യകാർ എന്ന വ്യാജേന വിളിച്ചുവരുത്തി തച്ചരികൊണം ജംഗ്ഷനു സമീപം വച്ചാണ് അറസ്റ്റ് ചെയ്തത്. വില്പനയ്ക്കായി ചെറു പൊതികളായി സൂക്ഷിച്ച 50 ഗ്രാമോളം കഞ്ചാവും ഒരു കത്തിയുമാണ് പിടിച്ചെടുത്തത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്പന തടയുന്നതിനായി നർകോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |