നാഗർകോവിൽ: കഞ്ചാവും മയക്കുമരുന്നുമായി മൂന്നുപേരെ പൊലീസ് പിടികൂടി. തിരുപ്പതൂർ അമ്പൂർ സ്വദേശി അസറുദിൻ (29), മേലമറവൻക്കുടിയിരുപ്പ് സ്വദേശി വിമൽരാജ് (20), പാർവതിപുരം സ്വദേശി നരെയ്ൻ ഹരികുമാർ (34) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഐ.ജിയുടെ നേതൃത്വത്തിലുള്ള എസ്.ഐ മുത്തുക്കൃഷ്ണന്റെ പ്രത്യേകസംഘമാണ് പ്രതികളെ പിടികൂടിയത്. ഇരണിയലിലെ ഒരുവീട്ടിൽ കഞ്ചാവ് വില്പന നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒരുകിലോ കഞ്ചാവും രണ്ടുകിലോ മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |