കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും പോക്സോ കോടതി വിധിച്ചു. പള്ളുരുത്തി സ്വദേശിയായ 25കാരനെയാണ് 17കാരിയെ പീഡിപ്പിച്ച കേസിൽ എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. പെൺകുട്ടിയെ പ്രതി പിന്നീട് വിവാഹം കഴിച്ചെങ്കിലും ആ കാരണംകൊണ്ട് പ്രതിയെ ചെയ്ത കുറ്റത്തിൽനിന്ന് ഒഴിവാക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പെൺകുട്ടിയും പെൺകുട്ടിയുടെ അമ്മയും പ്രതിക്കനുകൂലമായി കൂറുമാറിയെങ്കിലും ഡി.എൻ.എ പരിശോധനാഫലത്തിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്.
2018 ജൂലായിൽ പെൺകുട്ടി ഒറ്റയ്ക്കുണ്ടായ സമയം വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. 2 മാസം കഴിഞ്ഞ് വയറുവേദനയുമായി പെൺകുട്ടി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ ഗർഭിണിയാണെന്ന് മനസിലാക്കിയ ഡോക്ടർ പൊലീസിൽ അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |