പീരുമേട്: കുട്ടിക്കാനത്ത് നിന്നും കഞ്ചാവും എം. ഡി. എം .എ യുമായി യുവാവ് അറസ്റ്റിൽ. മുണ്ടക്കയം കൂട്ടിക്കൽ ഇളംകാട് വയലിൽ ജെറിൽ ജോർജിനെയാണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത് . 5 ഗ്രാം കഞ്ചാവും 350 മില്ലി എം.ഡി .എം എ യുമാണ് പിടികൂടിയത്. ലഹരി വിരുദ്ധ ക്യാബയിന്റെ ഭാഗമായി പീരുമേട് പൊലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനയിലാണ് യുവാവ് പിടിയിലാക്കുന്നത് .രഹസ്യ വിവരത്തെത്തുടർന്ന് പീരുമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടിക്കാനം അമ്മച്ചി കൊട്ടാരത്തിന് സമീപത്തുനിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം എം.ഡി.എം.എ യുമായി ഏലപ്പാറയിൽ നിന്ന് രണ്ട് യുവാക്കളെ പീരുമേട് പൊലീസ് പിടികൂടിയിരുന്നു . വാഗമൺ പരുന്തുംപാറ തുടങ്ങിയ മേഖലകളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പീരുമേട് സി.ഐ. രജീഷ് കുമാർ, .എസ് ഐ ജയ് ജോൺ, എസ്.സി പി.ഒ മാരായ മുരുകേശൻ , അഷ്രഫ്, സി. പി. ഒമാരായ അനൻസിയ മാരിയപ്പൻ. നദീർ സിയാദ് . ബിബിൻ ലാൽ ,മഹേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |