
കണ്ണൂർ: വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂർ താവക്കരയിലെ ഹോസ്റ്റലിൽ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഹോസ്റ്റലിലെ താമസക്കാർ പൊലീസിൽ വിവരമറിയിച്ചതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. യുവാവ് മദ്യലഹരിയിലാണ് അതിക്രമം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പ്രതിയായ യുവാവ് ഇന്നലെ രാത്രി ഹോസ്റ്റലിന് സമീപമെത്തിയത് ജീപ്പിലായിരുന്നു. ശേഷം ഹോസ്റ്റലിന് പുറത്ത് ജീപ്പ് നിർത്തി. ഇയാൾ ഹോസ്റ്റലിന്റെ മതിൽ ചാടിക്കടക്കുന്നത് ചില താമസക്കാർ കാണുകയും വാർഡനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ എത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ജീവനക്കാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |