
കൊല്ലം: കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിൽ. കുട്ടിയെ പീഡിപ്പിച്ചതിനുശേഷം ഇയാൾ കടന്നുകളയുകായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി കുട്ടിയുടെ അമ്മയോടൊപ്പമായിരുന്നു ഹോട്ടൽ ജീവനക്കാരനായ പ്രതിയുടെ താമസം. കണ്ണൂർ സ്വദേശിയായ ഇയാളെ വാഗമണിലെ ഒരു ഹോട്ടലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തോളമായി പെൺകുട്ടി പീഡനത്തിനിരയായെന്ന് പൊലീസ് നൽകുന്ന വിവരം.
ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. അമ്മ വീട്ടിലില്ലാത്ത സമയങ്ങളിൽ പ്രതി സ്ഥിരമായി ഉപദ്രവിച്ചിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ചുപോയതിന് ശേഷമാണ് ഇയാൾ അമ്മയോടൊപ്പം താമസം തുടങ്ങിയത്. ഹോം നഴ്സായി ജോലി ചെയ്യുന്ന അമ്മ പലപ്പോഴും വീട്ടിലുണ്ടാകാറില്ല. ഈ അവസരം മുതലെടുത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെണ്‍കുഞ്ഞിനാണ് ഒമ്പതാം ക്ലാസുകാരി ജന്മം നല്‍കിയത്. കുട്ടിയെ ബന്ധുകൾ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |