സി.ബി.ഐ അഞ്ചാം ഭാഗത്തിൽ മമ്മൂട്ടിയുടെ സേതുരാമയ്യർക്കൊപ്പം ജഗതി ശ്രീകുമാറിന്റെ വിക്രമും ഒത്തുചേർന്നു. 17 വർഷങ്ങൾക്കുശേഷം സേതുരാമയ്യരും വിക്രമും ചാക്കോയും ഒരേ ഫ്രെയിമിൽ ഒന്നിച്ചതിന്റെ ആഹ്ളാദത്തിലാണ് ആരാധകർ. രൂപത്തിലും ഭാവത്തിലും സി.ബി.ഐ ഉദ്യോഗസ്ഥൻ വിക്രമായി ഒരിക്കൽ കൂടി ജഗതി. സംവിധായകൻ കെ. മധുവാണ് ചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചത്. മീശവച്ചു മുണ്ടുടുത്ത് ചെറുചിരിയോടെ ഇരിക്കുന്ന വിക്രം. ചിത്രത്തിൽ ഒപ്പം മമ്മൂട്ടി, കെ. മധു, മുകേഷ്, എസ്.എൻ. സ്വാമി, രൺജിപണിക്കർ, അഖിൽ ജോർജ് എന്നിവരെയും കാണാം. സി.ബി.ഐ 5 - ദ് ബെയിൻഎന്നാണ് അഞ്ചാം ഭാഗത്തിന്റെ പേര്. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജഗതിയുടെ മകൻ രാജ്കുമാറും പ്രത്യക്ഷപ്പെടുന്നുണ്ട്.വിക്രമിനെ കാണാൻ സേതുരാമയ്യർ എത്തുന്നതാണ് സീൻ. ഈ രംഗത്താണ് ജഗതിയോടൊപ്പം രാജ്കുമാർ അഭിനയിക്കുന്നത്.
സൗബിൻ ഷാഹിർ, ആശ ശരത്, സായ് കുമാർ, കനിഹ ഉൾപ്പെടെ വൻ താര നിര അണിനിരക്കുന്നുണ്ട്.
സ്വർഗചിത്ര അപ്പച്ചനാണ് നിർമ്മാണം. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |