നടൻ മാമുക്കോയയുടെ ഓർമ്മയ്ക്കായ് നാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ വിതരണം ചെയ്തു.കോഴിക്കോട് ടൗൺഹാളിൽ തോട്ടത്തിൽ രവീന്ദ്രൻ എം .എൽ .എ ഉൽഘാടനം ചെയ്തു.
നടി വീണ നായർ മുഖ്യാതിഥിയായി .മികച്ച നടനുള്ള പുരസ്കാരം ആഷിക്കും നടിക്കുള്ള പുരസ്കാരം നീന കുറുപ്പും ഏറ്റുവാങ്ങി. എ. എസ്. ദിനേശ് മികച്ച പി. ആർ. ഒ അവാർഡ് ഏറ്റുവാങ്ങി.സിനിമാ-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
മികച്ച ഷോർട്ട് ഫിലിമായി "ലൈഫ് ഈസ് ബ്യൂട്ടിഫുൾ", രണ്ടാമത്തെ ഷോർട്ട് ഫിലിമായി "രാത്രി മുല്ല " തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മ്യൂസിക് ആൽബമായി " ഉരുൾ പൊരുളും രണ്ടാമത്തെ മികച്ച മ്യൂസിക് ആൽബമായി "ഗജരാജ റീൽസും തിരഞ്ഞെടുക്കപ്പെട്ടു.
സംവിധായകനും നിർമ്മാതാവും നടനുമായ മനോജ് ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |