മോസ്‌കോ: റഷ്യയിൽ വൻ ഭൂചലനം. 8.0 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റഷ്യയുടെ കിഴക്കൻ തീരത്താണ് ഭൂചലനം ഉണ്ടായത്. ചട്ക മേഖലയിൽ മൂന്ന് മുതൽ നാല് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം. പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. ജൂലായിൽ നിരവധി ചെറുഭൂചലനങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
ജപ്പാനിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഭൂചലനമുണ്ടായത്. ഇതിനുപിന്നാലെ ജപ്പാനിലെ പസഫിക് സമുദ്രത്തിൽ സുനാമിക്ക് സാദ്ധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകി.ജപ്പാന്റെ പസഫിക് തീരത്ത് മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമിക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൂടാതെ അമേരിക്കയിലെ ഹവായിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |