തുടർ പരാജയങ്ങളെ തുടർന്ന് ലേഡി സൂപ്പർ സ്റ്റാറിന് സിനിമകൾ നഷ്ടപ്പെടുന്നുവെന്ന് റിപ്പോർട്ട്. മൂക്കുത്തി അമ്മൻ, നെട്രികൺ, ഒ 2, കണക്ട്, മലയാളത്തിലെ ഗോൾഡ് തുടങ്ങി കഴിഞ്ഞ വർഷം അഭിനയിച്ച ഭൂരിഭാഗം സിനിമകളും പരാജയപ്പെട്ടിരുന്നു. ഇതോടെ നടിയുടെ താരമൂല്യം ഇടിയുകയാണെന്നും അതിനെത്തുടർന്ന് രണ്ടു സിനിമകളിൽ നിന്ന് നയൻതാരയെ പുറത്താക്കിയെന്നുമാണ് റിപ്പോർട്ട്. വിവാഹശേഷം നയൻതാരയ്ക്ക് മോശം സമയമാണെന്നും പ്രചാരണമുണ്ട്. തമിഴകത്ത് ഒരു പ്രമുഖ നിർമ്മാണ കമ്പനിയുടെ ചിത്രങ്ങളിൽ നിന്നും നയൻതാരയെ മാറ്റി എന്നാണ് റിപ്പോർട്ട്. 2021ൽ ആണ് നയൻതാര ഇവരുടെ രണ്ടു സിനിമകൾ ചെയ്യാമെന്നേറ്റത്. ഒരു സിനിമയ്ക്ക് പത്തുകോടി എന്ന നിലയിൽ പ്രതിഫലക്കാര്യത്തിൽ ധാരണയിൽ എത്തിയിരുന്നു. എന്നാൽ രണ്ടുവർഷമായിട്ടും നയൻതാര കാൾഷീറ്റ് നൽകാത്തതിനെ തുടർന്ന് നിർമ്മാതാവ് തിരുമാനമെടുത്തതെന്നാണ് വിവരം. ആരാധകർക്കിടയിൽ നയതാരയുടെ സ്വീകാര്യത നഷ്ടപ്പെടുകയാണെന്ന പ്രചാരണവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |